Latest NewsIndiaNews

ഇന്ധനത്തിന്റെ വില കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

മുംബൈ: ഇന്ധനത്തിന്റെ വില കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ . ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുന്നതിന്റെ ഭഗമായി ആദ്യം ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരും. ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാകും ഈ വില കുറയ്ക്കലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

2022ല്‍ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിനായി പ്രയത്‌നിക്കാന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മുംബൈയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button