Latest NewsNewsInternational

മാറിടത്തില്‍ നിന്നും കൊഴുപ്പെടുത്ത് നിതംബത്തില്‍ വെച്ച യുവതിയ്ക്ക് പിന്നീടുണ്ടായത് ഇങ്ങനെ

ലണ്ടന്‍ : സ്ത്രീകളെ സംബന്ധിച്ച് മാറിടവും നിതംബവും സൗന്ദര്യത്തിന്റെ അളവ് കോലാണ്. അതുകൊണ്ടുതന്നെ മാറിട-നിതംബ സൗന്ദര്യം നിലനിര്‍ത്താന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരുടെ എണ്ണവും കൂടിവരുന്നു.

ഇവിടെ മാറിടം ഭംഗിയാക്കാനായി ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യം കൊണ്ടാണ് ലോകത്തെങ്ങും തിളങ്ങി നില്‍ക്കുന്ന സെലിബ്രൈറ്റികള്‍ സ്ഥിരമായി ഇത്തരം ശസ്ത്രക്രിയ നടത്താറുണ്ട്. എന്നാല്‍ ഡോക്ടറുടെ വാക്ക് കേള്‍ക്കാതിരുന്നതാണ് യുവതിക്ക് വിനയായത്.

ബ്രിട്ടീഷ് യുവതിയാണ് തുര്‍ക്കിയിലെത്തി ശസ്ത്രക്രിയ നടത്തിയത് മൂന്നു ലക്ഷത്തോളം രൂപയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് മുടക്കിയത്. നാല് ദിവസത്തേക്കാണ് യുവതി തുര്‍ക്കിയിലെത്തിയത്. നിതംബത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ മാറിടത്തില്‍ നിന്ന് കൊഴുപ്പെടുത്ത്, അത് നിതംബത്തില്‍ ചേര്‍ത്തായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയോട് ഏഴ് ദിവസം കഠിനമായി വിശ്രമിക്കണം എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ചെവികൊടുക്കാതെ യുവതി ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം നാള്‍ ബ്രിട്ടനിലേക്ക് പോയി.

ഡോക്ടറുടെ ഉപദേശം അനുസരിക്കാതെ തിരിച്ച് പോയ യുവതി ആവശ്യമായ വിശ്രമം എടുത്തില്ല. പെട്ടെന്നാണ് ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button