Latest NewsNewsIndia

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 38-ാം സ്‌ഥാപക ദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ 38-ാം സ്‌ഥാപക ദിനം ആഘോഷിച്ചു. പാവപ്പെട്ടവര്‍ക്കായുള്ള സേവനം ബി.ജെ.പി. തുടരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്‌ ചെയ്തു. സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കാരാണു പാര്‍ട്ടിയുടെ ഹൃദയവും ആത്മാവുമെന്നും അദ്ദേഹം ട്വീട്ടില്‍ പറഞ്ഞു.

മോദിയുടെ മൊബൈല്‍ ആപ്‌ വഴി ലൈവ്‌ വീഡിയോയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിച്ചു. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും തലമുറകളുടെ അധ്വാനത്തെ ആദരവോടെ ഓര്‍മിക്കുന്നതായും മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button