Latest NewsNewsInternational

സ്വര്‍ണ്ണ ഖനി തേടി അമേരിക്ക പുതിയ സ്ഥലങ്ങള്‍ തേടി അമേരിക്ക

അലാസ്‌ക: രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ സ്വര്‍ണ്ണ ഖനിയ്ക്കായി പുതിയ സ്ഥലങ്ങള്‍ തേടുകയാണ് അമേരിയ്ക്ക. അമേരിക്കയിലെ അലാസ്‌കയിലെ ബ്രിസ്റ്റാള്‍ ബേ സല്‍മണ്‍ മത്സ്യങ്ങളുടെ കലവറയാണ്. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ഉല്‍പാദന ക്ഷമതയുള്ളതും മികച്ച ആവാസവ്യവസ്ഥയുമുള്ള സമുദ്രമാണ് ഇത്.

എന്നാല്‍ ബ്രിസ്റ്റാള്‍ ബേയുടെ ഭാവി ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്. കാരണം തീരത്ത് സ്വര്‍ണ്ണത്തിന്റെയും, ചെമ്പിന്റേയും അംശം കണ്ടെത്തിയതാണ് ബ്രിസ്റ്റാള്‍ ബേയിലെ ജീവജാലങ്ങളുടെ ജീവിതം അപകടത്തിലാക്കിയത്.

അമേരിക്കന്‍ സേന ഇവിടെ പെബിള്‍ മൈനിങ്ങ് നടത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി അതി വേഗ പെര്‍മിറ്റിനായി സേനയിലെ എന്‍ജിനിയറിംഗ് വിഭാഗം അപേക്ഷ നല്‍കിയിരിക്കുകായാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വേള്‍ഡ് വൈല്‍ഡ് മോണിറ്ററിങ്ങ് ഫണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്.

സാല്‍മണ്‍ മത്സ്യത്തെ കൂടാതെ ബ്രൗണ്‍ കരടികള്‍, മോസ്, ചെന്നായ്ക്കള്‍ എന്നിവയുടെ വിവാര കേന്ദ്രം കൂടിയാണിത്. സ്വര്‍ണം കുഴിച്ചെടുക്കാനുള്ള അമേരിക്കയുടെ ഈ നടപടി ഇവിടുത്തെ ആവാസ വ്യവസ്ഥയെ മുഴുവന്‍ നശിപ്പിക്കും. കുടാതെ പെബിള്‍ മൈനിങ്ങ് കടല്‍ ഓട്ടറുകളേയും, ബെലുഗ, ഹംപക് തുടങ്ങിയ തിമിംഗലങ്ങളേയും, സീലുകളുടേയും നാശത്തിന് കാരണമാകുമെന്നും ഡബ്ല്യു ഡബ്യു എഫ് വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button