ഹൈദരാബാദ്: നടുറോഡിൽ തുണിയഴിച്ച് പ്രമുഖ സിനിമാ നടിയുടെ പ്രതിഷേധം. തെലുങ്ക് നടി ശ്രീ റെഡ്ഡിയാണ് പൊതു നിരത്തിൽ തുണി അഴിച്ച് പ്രതിഷേധം നടത്തി. തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ പ്രതിഷേധം.
ഇന്ന് രാവിലെയാണ് സംഭവം അരങ്ങേറിയത്. രാവിലെ ചുരിദാര്‍ ധരിച്ച് സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെത്തിയ നടി എല്ലാവരും കാണ്‍കെ പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയായിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് നടിയെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
also read: നടുറോഡിൽ അമ്മയെയും മകനെയും അപമാനിച്ച് ട്രാഫിക് പോലീസുകാർ (വീഡിയോ)
കാസ്റ്റിങ് കൗച്ച് തെലുങ്ക് സിനിമയിൽ ഇല്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് ആണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്നും ഒരു തരത്തിലുമുള്ള ലൈംഗിക ചൂഷണത്തിനും ഇരയായിട്ടില്ലെന്നും പറഞ്ഞ നടി രാകുല്‍ പ്രീതിനെ വിമര്‍ശിച്ച് നടിമാരായ മാധവി ലതയും ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു.
തുടർന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളെകുറിച്ച് ശ്രീ റെഡ്ഡി തുറന്നുപറച്ചിലും നടത്തി. തെലുങ്ക് സിനിമാ സംവിധായകൻ ശേഖർ കമ്മൂല തന്നെ ചില കഥാപാത്രങ്ങൾ വച്ചു നീട്ടി പ്രലോഭിപ്പിക്കാൻ നോക്കിയെന്നും താൻ വഴങ്ങിയില്ലെന്നും ശ്രീ തുറന്നടിച്ചിരുന്നു. ആരോപണത്തെ ശേഖർ നിഷേധിച്ചിരുന്നു.
Post Your Comments