KeralaLatest NewsNewsIndia

കൊലക്കേസിൽ തടവ് ശിക്ഷ നേരിടുന്ന ഇന്ദ്രാണി മൂഖര്‍ജി ആശുപതിയിൽ

മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതി ഇന്ദ്രാണി മൂഖര്‍ജി ആശുപത്രിയില്‍. മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിൽ ഇന്ദ്രാണി മൂഖര്‍ജിയെ എത്തിക്കുകയായിരുന്നു. ഇവരുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

also read:ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടണിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

2015ലാണ് ഷീന ബോറ കൊലക്കേസിൽ എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവി കൂടിയായ ഇന്ദ്രാണി മൂഖര്‍ജി അറസ്റ്റിലായത്. 2012 ഏപ്രില്‍​ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി​ 2015ലാണ് ഇന്ദ്രാണി മൂഖര്‍ജി​ വെളിപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ്​ ഷീന എന്ന വിവരവും ​അവര്‍ കൊല ചെയ്യപ്പെട്ട ശേഷമാണ്​ പുറത്തുവന്നത്. കേസ് സി.ബി. ഐ ഏറ്റെടുത്തതോടെയാണ് ഇന്ദിരാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button