
മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതി ഇന്ദ്രാണി മൂഖര്‍ജി ആശുപത്രിയില്‍. മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിൽ ഇന്ദ്രാണി മൂഖര്‍ജിയെ എത്തിക്കുകയായിരുന്നു. ഇവരുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
also read:ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടണിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
2015ലാണ് ഷീന ബോറ കൊലക്കേസിൽ എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവി കൂടിയായ ഇന്ദ്രാണി മൂഖര്‍ജി അറസ്റ്റിലായത്. 2012 ഏപ്രില്‍ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി 2015ലാണ് ഇന്ദ്രാണി മൂഖര്‍ജി വെളിപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവര്‍ കൊല ചെയ്യപ്പെട്ട ശേഷമാണ് പുറത്തുവന്നത്. കേസ് സി.ബി. ഐ ഏറ്റെടുത്തതോടെയാണ് ഇന്ദിരാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും പിടിയിലായത്.
Post Your Comments