മസ്‌കറ്റ്: അല്‍പ്പ വസ്ത്രധാരികളായി ആഭാസകരമായ രീതിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട 20 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഷര്‍ പൊലീസ് സ്‌റ്റേഷനിലെ കുറ്റാന്വേഷണ വിഭാഗമാണ് ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരായ സ്ത്രീകളെ പിടികൂടിയത്. അല്‍ ഖുവൈര്‍ ഭാഗത്തെ പൊതുസ്ഥലങ്ങളില്‍നിന്നാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അതോറിറ്റിക്ക് കൈമാറി.
റോയല്‍ ഡിക്രി 7/2018 പ്രകാരമുള്ള പുതിയ ഒമാനി പീനല്‍കോഡ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും റോഡുകളിലും അനൗചിത്യമില്ലാതെ നടക്കുന്നതും സ്വദേശി സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ ലംഘിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് തടവും പിഴയും ശിക്ഷയായി നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒരുമാസം മുതല്‍ മൂന്നുമാസം വരെ തടവും 100 മുതല്‍ 300 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലുമൊരു ശിക്ഷയുമാണ് ഈ കുറ്റത്തിന് പുതിയ പീനല്‍കോഡ് വ്യവസ്ഥ ചെയ്യുന്നത്. നേരത്തെയും ഇത്തരം കുറ്റത്തിന് ബോഷര്‍, അല്‍ ഖുവൈര്‍ ഭാഗത്തുനിന്ന് നിരവധി സ്ത്രീകള്‍ അറസ്റ്റിലായിരുന്നു.കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനം അല്‍ ഖുവൈര്‍ ഭാഗത്ത് നിന്ന് ഏഷ്യന്‍ വംശജര്‍ പിടിയിലായിരുന്നു.
Post Your Comments