KeralaLatest NewsIndiaNews

16കാരിയുടെ ആത്മഹത്യ: വിപിനും ജയപ്രകാശും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി

പാലക്കാട്: വാളയാറില്‍ 16കാരി ആത്മഹത്യ ചെയ്‌ത സംഭവം പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കനാല്‍പ്പിരിവ് വെട്ടികാട് വീട്ടില്‍ മുഹമ്മദാലി (43), കനാല്‍പ്പിരിവ് ഉപ്പുകുഴിയില്‍ ജയപ്രകാശ് (44), മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിന്‍ (23) എന്നിവരെയാണു കസബ സി.ഐ: ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

also read:പതിനാറുകാരി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് പോലീസ്

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത് സംബന്ധിച്ച് കൂടുതൽ വിവരം ലഭിച്ചത്. കൂലിപ്പണിക്കാരനായ ജയപ്രകാശ് പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണശേഷം ഉറ്റബന്ധുവുമായി അടുപ്പം പുലര്‍ത്തിയ ജയപ്രകാശ് ഈ അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇയാള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ വിപിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ചു കബളിപ്പിച്ചശേഷം പീഡിപ്പിച്ചുവെന്നുമാണ് പോലീസ് നിഗമനം.

പെണ്‍കുട്ടി മരിച്ചയുടനെ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button