യുഎസ്: സൗദി അറേബ്യക്ക് 1.3 ബില്യണ്‍ ഡോളറിന്റെ യുദ്ധായുധങ്ങള്‍ വില്‍ക്കാനൊരുങ്ങി അമേരിക്ക. ഇത് സംബന്ധിച്ചുള്ള കരാറില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ യുഎസ് പര്യടനത്തിന് സമാപനമാകുന്നതിന് മുന്നോടിയായണ് കരാറില്‍ ഒപ്പുവെക്കുന്നത്. 180 സ്വയം ചലിക്കുന്ന മീഡിയം പലാഡിന്‍ പീരങ്കികള്‍, 55 എംഎം ഷെല്ലുകള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ടില്ലറി ഫയറിംഗ് വാഹനങ്ങള്‍ എന്നിവയാണ് പാക്കേജിലുള്ളത്.
സൗദി രാജകുമാരന്റെ മൂന്ന് ആഴ്ചത്തെ അമേരിക്കന്‍ പര്യടനം ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ തങ്ങിയ സല്മാന് രാജകുമാരന് വെസ്റ്റ് കോസ്റ്റിലാണ് ഇന്ന് ചെലവിടുക. ഇവിടെ പ്രമുഖ വ്യവസായികളുമായും നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഹൂസ്റ്റണിലെ എനര്‍ജി ഹബ്ബോട് കൂടി പര്യടനം പൂര്‍ത്തിയാകും. തുടര്‍ന്ന് സൗദിയിലേക്ക് തിരിക്കും.
Post Your Comments