മുംബൈ: സ്വകാര്യ ബാങ്കുകൾക്കുമേൽ ‘പിടിമുറുക്കി’ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ശതകോടികളുടെ വായ്പത്തട്ടിപ്പിന്റെയും മറ്റു ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ആർബിഐ രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യബാങ്കുകളുടെ മേധാവികൾക്കു സാമ്പത്തിക വർഷാന്ത്യന്തിലെ ബോണസ് അനുവദിക്കാതെയാണ് നിലപാട് കടുപ്പിച്ചത്.
read also: വ്യാജനോട്ടുകൾ പരിശോധിക്കാനുള്ള പുതിയ മാർഗവുമായി റിസർവ് ബാങ്ക്
ആർബിഐ പ്രവർത്തനവും പ്രതിച്ഛായയും വിലയിരുത്തിയാണു നടപടിയെടുത്തതെന്നു ബിസിനസ് മാധ്യമം ബ്ലൂംബെർഗാണു റിപ്പോർട്ട് ചെയ്തത്. തടഞ്ഞുവച്ചത് എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് എന്നീ ബാങ്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർമാരുടെ (സിഇഒ) ബോണസാണ്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ബോണസ് ഇത്ര ദിവസമായിട്ടും സിഇഒമാർക്കു ലഭിച്ചിട്ടില്ല.
Post Your Comments