Latest NewsNewsIndia

വ്യാജനോട്ടുകൾ പരിശോധിക്കാനുള്ള പുതിയ മാർഗവുമായി റിസർവ് ബാങ്ക്

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം പിടിച്ചെടുത്ത നോട്ടുകളിലെ വ്യാജനെ കണ്ടെത്താൻ 12 കറൻസി പരിശോധനാ യന്ത്രങ്ങളുമായി റിസർവ് ബാങ്ക് എത്തുന്നു. ആറ് മാസത്തേക്ക് യന്ത്രങ്ങൾ വാടകയ്ക്ക് എടുക്കാനാണ് തീരുമാനം.

ആറ് മാസം എന്ന കാലാവധിക്ക് പുറമെ ആവശ്യമെങ്കിൽ രണ്ട് മാസം കൂടി കരാർ നീട്ടാവുന്നതാണെന്ന് ടെൻഡറിൽ പറയുന്നുണ്ട്. 18 കറൻസി പരിശോധനാ യന്ത്രങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ വിളിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തുടർന്ന് 12 യന്ത്രങ്ങൾ എടുക്കാൻ തീരുമാനമാകുകയായിരുന്നു. സെക്കന്റിൽ 30 കറൻസി നോട്ടുകൾ എന്ന കണക്കിലാണ് പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button