Latest NewsIndiaNews

മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് റസലിംഗ് താരത്തിന് ദാരുണാന്ത്യം

പൂനെ: മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് ചികിത്സയിലായിരുന്ന റസലിംഗ് താരം മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ സ്വദേശിയായ നീലേഷ് കന്‍ദൂര്‍കര്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച കോല്‍ഹാപൂരില്‍ നടന്ന ഒരു മത്സരത്തിനിടെയാണ് താരത്തിന്റെ കഴുത്തൊടിഞ്ഞത്. എതിരാളി മലര്‍ത്തിയടിച്ചതിനെ തുടര്‍ന്ന് തലയടിച്ച്‌ വീണ നീലേഷിന്റെ കഴുത്തൊടിയുകയായിരുന്നു. കോല്‍ഹാപൂരില്‍ നടന്ന ജ്യോതിബ ജത്ര എന്ന മഡ് റെസലിംഗ് മത്സരത്തിനിടെയാണ് സംഭവം.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനം : പരാതിയുമായി യുവതി രംഗത്ത്

മത്സരത്തിന്റെ സംഘാടകര്‍ ഉടന്‍ തന്നെ നീലേഷിനെ കോല്‍ഹാപൂരിലെ മെട്രോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ നീലേഷിനെ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാല് ദിവസമായി ജീവന് വേണ്ടി പേരാടിയ നീലേഷ് ഇന്ന് ഉച്ചതിരിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button