Latest NewsCinema

ഒരു നല്ല മനുഷ്യനെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല; സൽമാന് പിന്തുണയുമായി താരസുന്ദരി

ബോളിവുഡ് താരം സൽമാൻ ഖാന് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാൽ പൂർണമായും സൽമാൻ ഖാന് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ശില്‍പ ഷിന്‍ഡെ. സൽമാൻ അവതരിപ്പിച്ച ടെലിവിഷൻ ഷോ ബിഗ് ബോസിലെ താരമായിരുന്നു ശിൽപ.
മരങ്ങൾ മുറിച്ചാലും മറ്റ് മൃഗങ്ങളെ വേട്ടയാടിയാലും കാട് നശിപ്പിച്ചാലൂം ആരും കേസ് എടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യാറില്ലെന്ന് ശിൽപ തന്റെ ട്വിറ്ററിലൂടെ തുറന്നുപറഞ്ഞു.

‘എത്ര കടുവകളാണ് വേട്ടയാടപ്പെട്ടത്. അതിലൊക്കെ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. വന്യമൃഗവേട്ട വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ എത്ര വനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇതൊക്കെ വന്യജീവികളുടെ മരണത്തിന് കാരണമാകുന്നില്ലേ? ഇതിലൊക്കെ ആരെയാണ് ശിക്ഷിച്ചിട്ടുള്ളത്. ഒരു നല്ല മനുഷ്യനെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല.’ ശില്‍പ വ്യക്തമാക്കി.

കേസ് പരിഗണിച്ച ജോധ്പുര്‍ കോടതി അഞ്ചു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് സല്‍മാന് ശിക്ഷ വിധിച്ചത്. എന്നാൽ വഴിയിൽ കിടന്ന കൃഷ്ണമൃഗത്തിന് താൻ വെള്ളം നൽകുക മാത്രമാണ് ചെയ്തതെന്ന് സൽമാൻ കോടതിയിൽ പറഞ്ഞുവെങ്കിലും അതൊന്നും കോടതി അംഗീകരിക്കുകയുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button