കോട്ടയം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ തനിനിറം പുറത്തെടുത്തിരിക്കുകയാണ് ചില ഉദ്യോഗസ്ഥര്‍. സമ്മേളനത്തില്‍ പങ്കെടുത്ത അമ്പതോളം പേര് ചുവപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. പോലീസിന് രാഷ്ട്രീയം പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരുടെ നടപടി സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
പൊലീസ് സേനയില്‍ സിപിഎം ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഇത്തരത്തില്‍ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജനപ്രതിനിധി അല്ലാത്ത സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ കൊണ്ട് നിര്‍വ്വഹിച്ചതും ചര്‍ച്ചയായിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിലും സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്തിരുന്നു.
Post Your Comments