Cinema

പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം ; ഭാഗ്യം തുണച്ചത് രാമചന്ദ്രനെ

സിനിമാ താരങ്ങളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും രൂപ സാദൃശ്യമുള്ള നിരവധി ആളുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പകര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രൂപസാദൃശ്യമുളളയാളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രധാനമന്ത്രി പയ്യന്നൂരില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നുവെന്ന് പറഞ്ഞാണ് ചിലയാളുകള്‍ ഈ ഫോട്ടോ പ്രചരിപ്പിച്ചിരുന്നത്. ചിത്രം കണ്ട് ഇത് മോഡി തന്നയാണെന്ന്‍ പലരും കരുതി. എന്നാല്‍ അത് മോഡിയുടെ രുപസാദൃശ്യമുളള മാത്തില്‍ കുറുവേലി സ്വദേശിയായ രാമചന്ദ്രനായിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുളള വിവരങ്ങള്‍ നാട്ടുകാരനായ പ്രകാശ് ബാബുവാണ് പുറംലോകത്തെ അറിയിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ രൂപസാദൃശ്യമുള്ള രാമചന്ദ്രന് ഇപ്പോള്‍ വലിയൊരു ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഒരു കന്നട സിനിമയില്‍ നരേന്ദ്രമോഡിയായി തന്നെ അഭിനയിക്കാനുളള അവസരമാണ് രാമചന്ദ്രന് ലഭിച്ചിരിക്കുന്നത്‌. സ്‌റ്റേറ്റ്‌മെന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കന്നടത്തിലെ പ്രശസ്ത സംവിധായകനായ അപ്പി പ്രസാദാണ്. കെ.എച്ച്‌ വേണു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബംഗളൂരുവിലും കൂര്‍ഗിലുമായാണ് നടന്നത്. പ്രധാനമന്തി നരേന്ദ്ര മോഡി പോലും തന്റെ അപരനെ കണ്ട് ഞെട്ടിയിരുന്നു. പൊതുജീവിതത്തില്‍ ഇത്തരം തമാശകള്‍ ആവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.

അതേസമയം ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്‍പര്യമാണുളളതെന്നത് രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ചിലർ അടുത്തുവന്നു സംസാരിക്കും ചിലർ സെൽഫി എടുക്കും എന്നാൽ മറ്റുചിലർ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാറുമുണ്ട് അതിനോട് താൽപര്യമില്ലെന്നും ഈ ഭാഗ്യം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു. അടുത്തമാസമാണ് ചിത്രം പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button