മരിച്ചു കഴിഞ്ഞെന്നാല്‍ സമ്പാദിച്ചതില്‍ ഒറു തരിപോലും പരലോകത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മരിച്ചപ്പോള്‍ ഒരു കോടീശ്വരെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഒരു കോടിയോളം രൂപയുടെ ആഭരണങ്ങളാണ് ഇദ്ദേഹത്തെ അണിയിച്ചത്.
കോടീശ്വരനായ ഷെറോണ് സുഖെദോ(33) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ വീടിന് പുറത്തുവെച്ചുണ്ടായ ഒരു വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഒരു കോടിയോളം വരുന്ന സ്വര്‍ണാഭരണങ്ങളും ടിംബര്‍ ലാന്‍ഡ് ബൂട്ടും സഹിതമാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. കോടികള്‍ വിലമതിക്കുന്ന ബെനെലി കാറുകളും സംസ്കാര ചടങ്ങില്‍ അകമ്പടിക്ക് ഉണ്ടായിരുന്നു.
മൃതദേഹം അടക്കം ചെയ്യുന്നതിന് മുമ്പ് ആഭരണങ്ങള്‍ ഊരിയെടുത്തിരുന്നു. ഷെറോണിന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Post Your Comments