ലണ്ടന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍
ലണ്ടന്‍: ലണ്ടനിലെ ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് മലയാളി വിദ്യാര്‍ഥികള്‍ ഉന്നതസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അജേഷ് രാജ് കൊളമുള്ളതില്‍, ഡെപ്യൂട്ടി പ്രസിഡന്റായി മുഹമ്മദ് ഷാനിബ് (കുറ്റ്യാടി), വൈസ് പ്രസിഡന്റുമാരായി ബാസില്‍ അലി (ഫറോക്ക്), ജാസ്മിന്‍ ലിബിയ (തിരുവനന്തപുരം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ നേട്ടം കൈവരിക്കുന്നത്.
സര്‍വകലാശാലയില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത വര്‍ഷമാണിതെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. 22,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയിലെ മാസ്റ്റര്‍ സ്റ്റുഡന്റ്‌സ് ആണ് കേരളത്തിലെ ഈ വിദ്യാര്‍ഥികള്‍. ഒരു വര്‍ഷത്തേക്ക് 20 ലക്ഷം രൂപയാണ് ഇവര്‍ ഓരോരുത്തക്കും സര്‍വകലാശാല നിശ്ചയിച്ച വേതനം. സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ ഇവര്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ ഇതിനകം ദേശീയശ്രദ്ധ ആകര്‍ഷിച്ചു.
മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന പരിശീലനത്തിനുശേഷം ജൂലൈയില്‍ ഇവര്‍ സ്ഥാനമേറ്റെടുക്കും. വിദ്യാര്‍ഥികളെ അനുമോദിച്ച വൈസ് ചാന്‍സലര്‍ ഡൊമിനിക് ഷെല്ലാര്‍ഡ് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് അറിയിച്ചു.
Post Your Comments