Latest NewsKeralaNews

ആലോചിക്കാതെ തീരുമാനം പിന്നെ തിരുത്തുമായി കുമ്മനം

തിരുവനന്തപുരം: കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍. പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതിവിധി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയാണെന്ന് അദ്ദഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് അനുമതി കിട്ടിയതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അര്‍ഹതയില്ലാത്ത കോളേജിന് അനുമതി കിട്ടിയതിന് പിന്നില്‍ കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിലെ മന്ത്രി പി.കെ ശ്രീമതിയുടെ ഇടപെടലാണ്. അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ മുഖാന്തരം കേന്ദ്രത്തിന് നല്‍കിയത് വ്യാജ രേഖയാണ്. ഇത് സംബന്ധിച്ച രേഖകള്‍ വിഎസ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് ദിവസങ്ങള്‍ മുമ്പ് കത്തിച്ചു കളയുകയാണ് ചെയ്തത്.

കത്തിച്ചുകളയുന്ന രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണിത്. അതിനാല്‍ തന്നെ കോളേജിന് അനുമതി നല്‍കിയ സാഹചര്യത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട്ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കുമ്മനം വ്യക്തമ

shortlink

Related Articles

Post Your Comments

Related Articles


Back to top button