അമേരിക്ക: രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യത്തിന് നടുവിലാണ് ഈ നഗരത്തിലെ ആളുകൾ ജീവിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജേഴ്സിയിലെ ഒരു സ്വകാര്യ ഭൂമിയിലേയ്ക്ക് സംസ്കരിക്കാന്‍ ട്രെയിന്‍ മാര്‍ഗമയച്ച മനുഷ്യ വിസര്‍ജ്യമാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാരിഷ് നഗരത്തില്‍ പടര്‍ന്നത്. തുടർന്ന് വീടിന് പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ആളുകൾ.
also read:വസ്തു തര്‍ക്കം; അയല്‍വാസിയുടെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലക്കി പ്രതികാരം
മൃതശരീരങ്ങളുടേതിന് സമാനമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്ന് ഉയരുന്നത്. രണ്ട് മാസമായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് അധികൃതർ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതികൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കാതായതോടെ എന്തുചെയ്യുമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ഈ നഗരം. വിസര്‍ജ്യത്തിൽ നിന്ന് ഉയരുന്ന ഗന്ധം ശ്വസിച്ച് അസുഖം പടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
Post Your Comments