
വഴിപാടിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ഭക്തർക്ക് പ്രത്യേക ദർശനം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരം രൂപയുടെ വഴിപ്പാട് നടത്തിയാൽ ഭക്തർക്ക് പ്രത്യേക ദർശനം അനുവദിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം നാളെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. 1000 രൂപയുടെ നെയ്യ് വിളക്ക് വഴിപാട് നടത്തുന്ന ഭക്തർക്കാകും പ്രത്യേക ദർശനം ലഭിക്കുക.
Read Also: ശിവസേനയും എന്.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു
അതേ സമയം ദേവസ്വം ബോർഡ് നടപടിയെ ശക്തമായി എതിർക്കാനാണ് ഹിന്ദു ഐക്യവേദിയുടെയും ബിജെപിയുടെയും തീരുമാനം. പുതിയ നടപടിയിലുടെ ക്ഷേത്രത്തെ കച്ചവടവൽക്കരിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും ഈ നടപടിയെ ശക്തമായി നേരിടുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
തീരുമാനം പ്രാബല്യത്തിൽ വരുന്ന നാളെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപിയും ഹിന്ദുഐക്യവേദിയും അറിയിച്ചു.
Post Your Comments