Latest NewsNewsLife Style

സൗന്ദര്യം കൂട്ടാന്‍ സ്പാ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് : ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച് ഐവി വരെ പടരാം 

കൊച്ചി : സൗന്ദര്യം കൂട്ടാന്‍ സ്പാ ചെയ്യുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഫിഷ് സ്പാ ഇപ്പോള്‍ നഗരങ്ങളില്‍ വലിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലും ഫിഷ് ഫുട്ട് സ്പാ നടത്തുന്നുണ്ട്. പ്രത്യേകയിനം മീനുകളെയാണ്  ഇതിനു ഉപയോഗിക്കുന്നത്. ഇവ കാലിലെ ഡെഡ്‌സെല്ലുകളെ ആഹാരമാക്കി കാലുകള്‍ വൃത്തിയാക്കും. എന്നാല്‍ ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അറിയാമോ ? ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ ഇതു പടര്‍ത്തുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം പ്രമേഹരോഗികള്‍, പ്രതിരോധശേഷികുറഞ്ഞവര്‍ ഒന്നും ഈ സ്പാ ചെയ്യരുത്

സ്പായ്ക്കായി ഉപയോഗിക്കുന്ന മീനുകള്‍ അല്ല ഇവിടെ വില്ലനാകുന്നത്, മറിച്ച് ഇതിലെ വെള്ളം ആണ് പ്രശ്‌നം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം ഉപയോഗിച്ചാണ് സ്പാ ചെയ്യുന്നതെങ്കില്‍ വെള്ളത്തില്‍ നിന്നും ബാക്ടീരിയ മറ്റൊരാളിലേക്ക് പകരാന്‍ കാരണമാകും. ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി രോഗബാധിതര്‍ തുടങ്ങിയവര്‍ ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ല. കാരണം മറ്റൊരാളെ കൂടി നിങ്ങള്‍ ഇതിലൂടെ രോഗിയാക്കുകയാണ്.

പേടിക്കാനില്ല പക്ഷേ മുന്‍കരുതല്‍ ആവശ്യം

വെള്ളത്തിലൂടെയോ മീനുകളിലൂടെയോ  എച്ച്‌ഐവി പകരാനുള്ള സാധ്യത തീരെ കുറവാണ്. എങ്കിലും ഒരു മുന്‍കരുതല്‍ എപ്പോഴും സ്വീകരിക്കേണ്ടത് ആവശ്യമാണ്. മീനിനു ഒരിക്കലും എച്ച്‌ഐവി വാഹകരാകാന്‍ സാധിക്കില്ല. എന്നാല്‍ ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി ബാധയുള്ള ഒരാളുടെ കാലില്‍ മുറിവുകള്‍ ഉണ്ടായാല്‍ അതുവഴി വെള്ളത്തില്‍ അണുക്കള്‍ പടരാന്‍ കാരണമായേക്കാം. അതേസമയം തന്നെ ചെറിയ മുറിവുകള്‍ എങ്കിലും കാലില്‍ ഉള്ള ഒരു വ്യക്തി പിന്നാലെ സ്പാ ചെയ്താല്‍ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. നൂറില്‍ ഒരു സാധ്യത ഇവിടെ നിലനില്‍ക്കുന്നു എന്നത് മറക്കരുത്.

അമേരിക്കയില്‍ ടെക്‌സാസ് , ഫ്‌ളോറിഡ, ന്യൂഹാംഷെയര്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ സ്പാ നിരോധിച്ചതാണ്. ആ സമയത്താണ് നമ്മുടെ നാട്ടില്‍ ഇത് കൂണ്‌പോലെ പടര്‍ന്നു പിടിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button