Latest NewsKeralaIndiaNews

ഭൂമി ഇടപാട്: സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്. കുറ്റിച്ചലിലെ ഭൂമി ഇടപാടിൽ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചട്ടപ്രകാരമാണു നടപടിയെന്നും സ്വകാര്യവ്യക്തിക്കു സ‍ര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിട്ടില്ലെന്നും കാട്ടി തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.

ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടറെ സ്ഥലംമാറ്റിയിരുന്നു. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നല്‍കിയെന്നതായിരുന്നു ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. തൊട്ടുപിന്നാലെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ഇടപാടിലും ആരോപണമുയർന്നു. 83 സെന്റ് പുറമ്പോക്ക് ഭൂമി കോണ്‍ഗ്രസ് അനുകൂലിക്കു പതിച്ചു നല്‍കിയെന്നു കുറ്റിച്ചല്‍ പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.ഈ അന്വേഷണ റിപ്പോര്‍ട്ടിലാണു ദിവ്യ എസ്. അയ്യരുടെ നടപടി നിയമപ്രകാരമാണെന്നു കലക്ടര്‍ വിശദീകരിക്കുന്നത്.

also read:സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും ഭർത്താവിനുമെതിരേ ഗുരുതര ആരോപണം

ഭൂമിയില്‍ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയര്‍ന്ന കമ്പോളവില ഒടുക്കാനാണു സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. 1964ലെ ഭൂപതിവു ചട്ടപ്രകാരമാണ് ഈ നടപടി. എന്നാല്‍ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്. അതിനാല്‍ ഭൂമി ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലെന്നും കലക്ടർ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button