Latest NewsNewsIndia

പ്ലസ് വൺ വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ചു വഴിയാത്രക്കാരൻ മരിച്ചു; അമ്മക്കെതിരെ കേസ് : പിന്നാലെ മകനും മരിച്ചു

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വഴിയാത്രക്കാരനെ ബൈക്കിടിച്ച്‌ കൊന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. ബൈക്ക് തട്ടിയ വഴി യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ന് തന്നെ മരിച്ചു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്.

പതിനാറ് വയസുകാരനായ വിദ്യാര്‍ത്ഥി ഒരു സഹപാഠിയുമൊന്നിച്ച്‌ ബൈക്കില്‍ ട്യൂഷന് പോകുമ്പോഴാണ് അപകടമുണ്ടായത്. അമ്പത്തൂര്‍ എസ്‌റ്റേറ്റ് റോഡിന് സമീപത്ത് വന്ന് ബാബു (42) എന്നയാളാളെയാണ് ബൈക്ക് തട്ടിയത്. ഇയാള്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥി അന്ന് വൈകിട്ട് തന്നെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി. നിയന്ത്രണം വിട്ട ബൈക്ക് ബാബുവിനെ ഇടിച്ച ശേഷം റോഡരുകില്‍ നിന്നിരുന്ന മരത്തിലിടിച്ച്‌ മറിയുകയായിരുന്നു.

പരുക്കേ സഹപാഠി ചികിത്സയിലാണ്. സംഭവത്തിൽ മാതാവ് മീനയുടെ പേരിൽ കേസെടുക്കുകയായിരുന്നു. അമ്മയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബൈക്കോടിച്ച മകന്‍ കൂടി മരിച്ച സാഹചര്യം കണക്കിലെടുത്ത് ഇവരെ റിമാന്‍ഡ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button