
കോട്ടയം: കേരളാ പോലീസിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും ഇനി മുതൽ ചെരിഞ്ഞ തൊപ്പി വെയ്ക്കാം. നിലവിൽ ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരും മാത്രമായിരുന്നു തലയിൽ ചെരിച്ചുവയ്ക്കുന്ന തൊപ്പി (ബെരെ) ധരിച്ചിരുന്നത്. ഇത്തരം തൊപ്പി സിവിൽ പൊലീസുദ്യോഗസ്ഥർക്കു വരെ ധരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.
സിഐ മുതൽ എഎസ്ഐ വരെ ഒരു നിറത്തിലുള്ളതും അതിനുതാഴെ എല്ലാ പൊലീസുകാർക്കും മറ്റൊരുനിറത്തിലുള്ള തൊപ്പിയുമാണു നൽകുക. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സൈബർ –ഐടി സെൽ തുടങ്ങും. മൂന്ന് ഉദ്യോഗസ്ഥർ ഇതിന്റെ ചുമതല വഹിക്കും. ഇവർക്ക് മൂന്നു വർഷം സ്ഥലം മാറ്റം ഉണ്ടാകില്ലെന്നും ഡിജിപി പറഞ്ഞു.
Post Your Comments