Latest NewsKeralaNews

പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം, രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശരത് ദാമോദര്‍, പ്രവീണ്‍ എംപി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസിലെ മൂന്നാം പ്രതിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ മുഹമ്മദ് അനീസിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

മുപ്പത്തിമൂന്നു വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുകയായിരുന്ന പ്രിന്‍സിപ്പല്‍ ഡോ.പി വി പുഷ്പജക്ക് കോളേജില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഇതേദിവസം പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു.

also read: ഫേസ്ബുക്കിലൂടെ അപമാനിച്ച അയല്‍വാസിക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ

വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, ക്യാംപസ് സ്വതന്ത്രമാകുന്നു, നെഹ്റുവിന് ശാപമോക്ഷം എന്നൊക്കെയായിരുന്നു പോസ്റ്ററില്‍ കുറിച്ചിരുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്യുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗമായ സസ്പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് അനീസാണ് കോളേജിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button