ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപി എം എല്‍ എ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതായി ദേശീയ മാധ്യമമായ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.ബി.ജെ.പി ദലിത് എം.എല്‍.എ. റോബര്‍ട്ട്സ്ഗഞ്ചില്‍ നിന്നുളള ഛോട്ടെ ലാല്‍ ഖര്‍വാറാണ് യോഗിക്കെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ് ലാലിന്റെ ആരോപണം.
രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാല്‍ അദ്ദേഹം കൂടികാഴ്ചക്ക് തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോട്ടെ ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഛോട്ടെ ലാലിന്റെ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മറുപടി നല്കി. യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, ബി.ജെ.പി നേതാവ് സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.
Post Your Comments