കോട്ടയം: പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ പരസ്യമായി യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. നഗ്നത പ്രദര്‍ശിപ്പിക്കുകയും അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് വിരുത് നഗര്‍ സ്വദേശി ഐവരാജന്‍ രാമരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുമ്പിലാണ് തമിഴ്‌നാട് സ്വദേശി നഗ്നത പ്രദര്‍ശിപ്പിച്ചത്. പോലീസെത്തി ബല പ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
മദ്യപിച്ചെത്തിയ ഇയാള്‍ സ്ത്രീകള്‍ക്ക് അഭിമുഖമായി നിന്നാണ് അശ്ലീലതകള്‍ പ്രകടിപ്പിച്ചത്. ജീപ്പില്‍ കൊണ്ടുപോകുമ്പോഴും ഇയാള്‍ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. നേരത്തെ സമാനമായ രീതിയില്‍ ഐവരാജന്‍ അശ്ലീലതകള്‍ കാണിച്ചിരുന്നു. അന്ന് സ്ത്രീകള്‍ തല്ലിയോടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചതാണ് ഇയാള്‍ ഇത്തരം അശ്ലീലത പ്രകടിപ്പിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു.
എന്നാല്‍ പതിവായി പ്രതി വൈകുന്നേരങ്ങളില്‍ തിരക്കേറിയ സമയം ബസ് സ്റ്റാന്റിലെത്താറുണ്ടെന്ന് പെണ്‍കുട്ടികള്‍ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അവര്‍ പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐയും സംഘവും ബസ് സ്റ്റാന്റിലെത്തിയപ്പോഴും ഇയാള്‍ വിക്രിയ തുടരുന്നുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പോലീസ് യൂണിഫോമിന് കീറലുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ബലം പ്രയോഗിച്ച് ജിപ്പിലേക്ക് എടുത്തിടുകയായിരുന്നു.
Post Your Comments