ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റര്‍ ഉടൻ പ്രവർത്തനമാരംഭിക്കും. തലസ്ഥാനമായ റിയാദിലായിരിക്കും ആദ്യ തിയേറ്റർ ഈ മാസം 18 ന് ആരംഭിക്കുന്നത്. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബുധനാഴ്ച ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയുമായി വിപുലമായ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് തിയതി പ്രഖ്യാപനം വന്നത്.
സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ തിയറ്റര്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ കമ്പനിയായി ഇതുവഴി എ.എം.സി മാറി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നാണ് സിനിമ തിയറ്ററുകള്‍ക്ക് അനുമതി നല്കാന് സൗദി തീരുമാനിച്ചത്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കാര്‍മികത്വത്തിലുള്ള ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് സൗദി വിനോദമേഖലയിലും വിപ്ലവം സംഭവിക്കുന്നത്.അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകള്‍ ആരംഭിക്കാനാണ് എ.എം.സിയുമായുള്ള കരാര്‍.
Post Your Comments