കൊച്ചി: കൊല്ലം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) തീര്‍പ്പാക്കിയ 1622 കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. കേസുകള്‍ നിയമവിരുദ്ധമായി തീര്‍പ്പാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണു കേരള നീതിന്യായ ചരിത്രത്തിലെ അത്യസാധാരണ സംഭവം. ഈ കേസുകളെല്ലാം സ്വമേധയാ റിവിഷന്‍ ഹര്‍ജികളായി പരിഗണിച്ചു തീര്‍പ്പാക്കാനാണു തീരുമാനം. ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിമാരടങ്ങിയ അഡ്‌മിനിസ്‌ട്രേറ്റിന് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ നിരവധി കേസുകള്‍ ഹൈക്കോടതിക്കു മുന്നിലെത്തിയെന്നാണു വിവരം.
ആര്‍. രാജേഷ് മജിസ്‌ട്രേറ്റായിരിക്കെ 2016 ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ തീര്‍പ്പാക്കിയ കേസുകളാണു ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കുന്നത്. കേസുകള്‍ നിയമവിരുദ്ധമായി തീര്‍പ്പാക്കിയെന്ന ആരോപണം ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ടുകളാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും കൊല്ലം ജില്ലാ ജഡ്‌ജിയും ഹൈക്കോടതി രജിസ്‌ട്രാറും (വിജിലന്‍സ്) സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ 2017 സെപ്‌റ്റംബര്‍ 18നു യോഗം ചേര്‍ന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പരിശോധിക്കുകയും മജിസ്‌ട്രേറ്റ് കേസുകള്‍ തീര്‍പ്പാക്കിയതു നിയമവിരുദ്ധമായാണെന്നു കണ്ടെത്തുകയുമായിരുന്നു.
അധികാരം സ്വേഛാപരമായും നിയമവിരുദ്ധമായും വിനിയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തില്‍ മജിസ്‌ട്രേറ്റിനെതിരേ അച്ചടക്ക നടപടി ശിപാര്‍ശ ചെയ്‌തിട്ടുണ്ട്. അബ്‌കാരി, മയക്കുമരുന്ന്, മോട്ടോര്‍ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടവയാണു കൂടുതല്‍ കേസുകളും
Post Your Comments