തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ പിടിയിലായ രണ്ടുപേരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. കൊലപാതകത്തിന് കൊട്ടേഷൻ നൽകിയത് വ്യവസായി സത്താർ,അലിഭായി എന്നിവരാണെന്നു പ്രതികൾ മൊഴി നൽകി.ഓച്ചിറ മേമന കട്ടച്ചിറ വീട്ടിൽ അബൂബക്കർ എന്നിവർ കൃത്യത്തിൽ പങ്കെടുത്തു. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള മലയാളി വ്യവസായി സത്താറാണെന്ന് വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധമാണ് ക്വട്ടേഷനിലേക്ക് നയിച്ചത്.
രാജേഷുമായുള്ള ബന്ധം ആരംഭിച്ചതിന് ശേഷം യുവതിയും ഭര്‍ത്താവും പിരിഞ്ഞ് കഴിയുകയാണ്. കൊല്ലം ഓച്ചിറ സ്വദേശി സാലിഹ് ബിന്‍ ജലാലാണ് കേസിലെ മുഖ്യപ്രതി. ഇയാളും സത്താറും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വട്ടേഷന്‍ സാലിഹിനെ ഏല്‍പ്പിച്ചത്. കുടുംബജീവിതം തകര്‍ത്ത രാജേഷിനെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സാലിഹിനെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. സത്താറിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് സാലിഹ്. നാട്ടില്‍ ജിംനേഷ്യത്തില്‍ ട്രെയിനറായ സാലിഹ് നാല് വര്‍ഷം മുന്‍പാണ് ഖത്തറിലെത്തി സത്താറിന്റെ ജിംനേഷ്യത്തില്‍ ട്രെയിനറായത്.
പൊലീസിനെ പോലും ഞെട്ടിപ്പിച്ച തിരക്കഥ തയ്യാറാക്കിയാണ് സാലിഹ് ഒറ്റദിവസം കൊണ്ട് കൊലനടത്തി മൂന്നാം ദിവസം നാടുവിട്ടത്. രാജേഷ് കൊല്ലപ്പെടുന്നതിന്റെ തലേദിവസമാണ് അലിഭായ് എന്നറിയപ്പെടുന്ന സാലിഹ് ഖത്തറില്‍ നിന്ന് കേരളത്തിലെത്തിയത്. സഹായത്തിനായി കായംകുളം സ്വദേശിയായ അപ്പുണ്ണിയെ അലിഭായ് തന്നെ കൂടെക്കൂട്ടി. ഇവരുള്‍പ്പെടെ മൂന്ന് പേര് ചേര്‍ന്നാണ് കൊലനടത്തിയത്. കൊലയ്ക്ക് ശേഷം രാത്രിയില്‍ത്തന്നെ മൂവരും കായംകുളത്തെത്തി ആയുധം ഉപേക്ഷിച്ചു. പുലര്‍ച്ചെ സാലിഹ് ഒറ്റയ്ക്ക് തൃശൂരിലെത്തി ബംഗളുരുവിലും അവിടെ നിന്ന് ദില്ലി വഴി കാഠ്മണ്ഡുവിലുമെത്തി. അവിടെ നിന്ന് ഖത്തറിലേക്ക് കടന്നതായാണ് വിവരം.
സത്താറിനെ ജ്യേഷ്ഠസഹോദരനെ പോലെയായിരുന്നു സാലിഹ് കണ്ടിരുന്നത്. സത്താറിന്റെ ദാമ്ബത്യജീവിതം തകര്‍ത്തതില്‍ രാജേഷിനോട് സാലിഹിനും സുഹൃത്തുക്കള്‍ക്കും കടുത്ത പകയുണ്ടായിരുന്നു. രാജേഷുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സത്താര്‍ ഭാര്യയോട് പല തവണ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതിനെച്ചൊല്ലി നിരന്തരം വഴക്കായതോടെ സത്താറുമായുള്ള ബന്ധം പിരിയാന്‍ യുവതി തീരുമാനിച്ചു. ഇത് സത്താറിനെ തളര്‍ത്തി.
തുടര്‍ന്ന് സാലിഹും സുഹൃത്തുക്കളും ഖത്തറില്‍ വെച്ച് പലതവണ രാജേഷിന് നേരെ വധഭീഷണി ഉയര്‍ത്തി. തുടര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് രാജേഷ് ഖത്തറിലെ ജോലി മതിയാക്കി നാട്ടിലെത്തിയത്. നാട്ടിലെത്തിയിട്ടും യുവതിയുമായുള്ള ബന്ധം തുടര്‍ന്നു. ഇതിലുള്ള പകയാണ് രാജേഷിനെ വകവരുത്തുന്നതിലേക്ക് സാലിഹിനെയും സുഹൃത്തുക്കളെയും നയിച്ചത്.
ഇതിനിടെ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യകണ്ണിയായ സാലിഹ് ബിന്‍ ജലാലി(അലിഭായി)നു പോലീസ് ഉന്നതരുമായി ബന്ധമുണ്ടെന്നു രഹസ്യറിപ്പോര്‍ട്ട്. കൊലപാതകത്തെക്കുറിച്ച് വിവരം കിട്ടിയ ഉടന്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ പോലീസ് കണ്ട്രോള് റൂമില്‍നിന്നു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കാത്തതു ദുരൂഹത ഉണര്‍ത്തുന്നു.
Post Your Comments