Latest NewsKeralaNews

പൊലീസുകാര്‍ ഒരവസരത്തിലും മാന്യത കൈവിടരുതെന്ന്​ മുഖ്യമന്ത്രി

കോട്ടയം: ഒരവസരത്തിലും പൊലീസുകാര്‍ മാന്യത കൈവിടരുതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് പൊലീസി​​ന്റെയാകെ മുഖം വികൃതമാക്കുന്നത്.

അതിനാൽ പെരുമാറ്റം നന്നാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരള പൊലീസ്​ ഒാഫിസേഴ്​സ്​ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ നിര്‍ദേശിച്ചത്. ജനങ്ങളെ ഒപ്പം നിര്‍ത്താനും അവരു​െട മനസ്സ്​​ കാണാനും കഴിയണം. കുറ്റകൃത്യങ്ങള്‍ ഉണ്ടാകു​േമ്ബാള്‍ മാത്രമാകരുത്​ ഇടപെടല്‍.

read also: വിഴിഞ്ഞം കരാർ കാലാവധി നീട്ടൽ ; മുഖ്യമന്ത്രിയുടെ തീരുമാനമിങ്ങനെ

മാത്രമല്ല സ്വന്തം സ്​റ്റേഷന്‍ പരിധിയിലെ ക്രിമിനലുകളെക്കുറിച്ച്‌​ മുന്‍കൂര്‍ ധാരണ ഉണ്ടാകണം. സമൂഹത്തില്‍ മാന്യന്മാരായി വിലസുന്ന ക്രിമിനലുകള്‍ക്കെതിരെയും യഥാര്‍ഥ ക്രിമിനലുകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. മുഖം നോക്കാതെ നടപടിയെടുത്താല്‍ സര്‍ക്കാറും അവര്‍ക്കൊപ്പം ഉണ്ടാകും.

സേനയില്‍ ​േജാലിഭാരം കൂടുതലാണെന്ന്​ അറിയാം. അത്​ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്​. അംഗബലം വര്‍ധിപ്പിക്കും. പ്രമോഷനിലെ കാലതാമസവും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button