Latest NewsNewsInternational

വിനോദസഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു

ഫിലിപ്പൈന്‍സ് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു. ഫിലിപ്പൈന്‍സിലെ ബൊറോകേയ് ദ്വീപാണ് ആറു മാസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 26 മുതലാണ് സഞ്ചാരികളുടെ സ്വര്‍ഗമായ ബൊറോകേയ് ദ്വീപ് അടച്ചിടുന്നത്.

ദ്വീപിലെ ജലം മുഴുവന്‍ മലിനമായതിന്റെ പേരിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം അടച്ചിടുന്നതെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡിഗ്രോ അറിയിച്ചു.

അതേസമയം ദ്വീപ് അടച്ചിടുമ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിയ്ക്കുമെന്ന് വിലയിരുത്തുന്നു. ബോറേകേയ് ദ്വീപിലെ വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കി ആയിരക്കണക്കിന് പേരാണ് ഇവിടെ തൊഴിലെടുക്കുന്നതും വ്യാപാരം നടത്തുന്നതും. ഈ വിനോദ സഞ്ചാര കേന്ദ്രം ആറ് മാസത്തേയ്ക്ക് അടച്ചിട്ടാല്‍ ഇവരുടെ ഉപജീവന മാര്‍മാണ് ഇല്ലാതാകുന്നത്.

ഈ ദ്വീപിനെ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് മാത്രമായി 500 ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി റെസ്റ്റോറന്റുകളും, മറ്റ് വില്‍പ്പനശാലകളും സ്റ്റാളുകളുമൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള മലിനജലമാണ് ദ്വീപിലെ ജലത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഈ കച്ചവട കേന്ദ്രങ്ങള്‍ ഡ്രെയിനേജ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

ബോര്‍സേയ് ദ്വീപില്‍ മാലിന്യജലം നീക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതൊടൊപ്പം വലിയൊരു ഡ്രെയിനേജ് സംവിധാനം സ്ഥാപിയ്ക്കാനും പദ്ധതിയുണ്ട്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നും , പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ വിനോദ സഞ്ചാരികള്‍ക്കായി ടൂറിസ്റ്റ് കേന്ദ്രം തുറന്നുകൊടുക്കാനാകുമെന്നും ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button