ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്രവാസിമാര്‍ക്കാണ് കൂടുതല്‍ പ്രയോജനമുള്ളത്. കാരം തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ ഗള്‍ഫ് രാജ്യങഅങളില്‍ നിന്ന് സ്വന്തം പൈസ മുടക്കി നാട്ടിലേക്ക് വരേണ്ടതില്ല. സി.പി.എമ്മും ബി.ജെ.പി.യുമാണ് പ്രവാസികളെ ലക്ഷ്യമിട്ട് നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പ്രവാസികളെ ടിക്കറ്റ് നല്‍കി സ്ഥാലത്തെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഇരു പാര്‍ട്ടികളും നടത്തുന്നത്.. ഇവര്‍ക്ക് വന്നുപോകാനുള്ള ടിക്കറ്റ് സൗജന്യമായി നല്‍കി പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടികളുമായി ബന്ധമുള്ള അഭ്യുദയകാംക്ഷികളായിരിക്കും ടിക്കറ്റ് എടുത്തുകൊടുക്കുക. ഏതെങ്കിലും മുന്നണിയുടെ ചെലവിലെത്തുന്നവര്‍ അവര്‍ക്കുതന്നെ വോട്ടുചെയ്യുമോ എന്നതു വേറെകാര്യം. മലപ്പുറം ജില്ലയില്‍ ഇപ്രകാരം വോട്ടര്‍മാരെ കൊണ്ടുവരാറുള്ളതാണ് ചെങ്ങന്നൂരിലും മാതൃകയാക്കുന്നത്.
ഇതിനായി ബ്രാഞ്ച് തലത്തില്‍ പ്രവാസി വോട്ടര്‍മാരുടെ കണക്കെടുക്കാനാണ് സി.പി.എം. നിര്‍ദേശം. വിദേശത്ത് എവിടെയെന്നതും ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുമാണ് ശേഖരിക്കുന്നത്. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വഴിയാണ് ബി.ജെ.പി. പ്രവാസികളുടെ വിവരം ശേഖരിക്കുന്നത്. 250 പേരെയെങ്കിലും സ്ഥലത്തെത്തിക്കാനാണ് സി.പി.എം. ലക്ഷ്യം. ബി.ജെ.പി. പരമാവധി പേരെ എത്തിക്കാനുള്ള ശ്രമത്തിലും. ഇന്ത്യയിലാകെ 24,348 പ്രവാസിവോട്ടര്‍മാരുള്ളതില്‍ 23,556 പേരും കേരളത്തില്‍നിന്നാണ്.
അതേസമയം ഓണ്‍ലൈനായി ചെങ്ങന്നൂരിലെ പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് ഇനിയും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം. നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ അവസാനദിവസംവരെ ഇതിന് അവസരമുണ്ട്. വിസ സ്റ്റാമ്പ് ചെയ്തതിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത് തപാലില്‍ ഇലക്ഷന്‍ അതോറിറ്റിക്ക് കിട്ടിയാല്‍മാത്രമേ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാകൂ.
Post Your Comments