KeralaLatest NewsNews

എല്ലാ അലവലാതികളും കീഴാറ്റൂരിൽ യോജിച്ചു ; പി .ജയരാജൻ

കണ്ണൂർ : കീഴാറ്റൂരിൽ എല്ലാ അലവലാതിലകളും സിപിഎമ്മിനെതിരെ ഒന്നിച്ചെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഷുഹൈബ് വധത്തിലും കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരത്തിലും പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി സിപിഎം ജില്ലയിൽ നടത്തുന്ന മേഖലാ ജാഥകളിൽ വടക്കൻ മേഖലാ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷുഹൈബ് വധത്തിനു ശേഷം നടന്ന പ്രചാരണങ്ങളിൽ ആർഎസ്എസിന്റെ മുദ്രാവാക്യമാണ് കോൺഗ്രസ് കടമെടുത്തത്. കെ.സുധാകരൻ ബിജെപിയിൽ ചേരുന്നതിനുള്ള അന്തരീക്ഷമൊരുക്കാനായിരുന്നു ഈ പ്രചാരണങ്ങളെന്നും ജയരാജൻ ആരോപിച്ചു. കൂടാതെ മാവോയിസ്റ്റുകളുടെ സഹായത്തോടെ ആരംഭിച്ച കീഴാറ്റൂർ സമരം ആർഎസ്എസ് റാഞ്ചി. മാവോയിസ്റ്റുകൾക്കു പിന്നാലെ ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലർ ഫ്രണ്ടും ആർഎസ്എസും കീഴാറ്റൂരിലെത്തി.

Read also:ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളെ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്

ജയിംസ് മാത്യു എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ടതിനു തൊട്ടടുത്തുള്ള തെരൂർ പാലയോട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. വടക്കൻ മേഖലാ ജാഥ നയിക്കുന്നത് കെ.കെ.രാഗേഷ് എംപിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button