യുഎഇ: യുഎഇയില്‍ വെച്ച് പ്രവാസി സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായി. 50 കാരനായ സേല്സ്മാന് തന്റെ സഹോദരനെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അസഭ്യം പറയുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പിതാവിന്റെ മരണത്തിന് ശേഷമുള്ള സ്വത്ത് വീതം വെയ്ക്കുന്നതിലെ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കുത്തേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഷാര്‍ജയില്‍ 2017 നവംബര്‍ ഏഴിനാണ് സംഭവം ഉണ്ടാകുന്നത്.
പോലീസ് അന്വേഷണത്തിലും വിചാരണയിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.
Post Your Comments