കോട്ടയം: സൈബര്‍ സെല്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനിലും രൂപവത്കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. മേയ് 15ന് മുമ്പു എല്ലായിടത്തും പ്രത്യേക സംഘത്തെ നിയമിക്കാനുള്ള തീരുമാനം.ഇതിൽ മൂന്ന് പേരാകും ഉണ്ടാകുക. മറ്റ് സ്ഥാനങ്ങളിലേക്ക് ഇവരെ മൂന്ന് വര്‍ഷത്തേക്ക് മാറ്റില്ല. സൈബര്‍ കുറ്റകൃത്യം നടന്നാല്‍ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്കാണ് എത്തുന്നത്. ഇത് കണക്കിലെടുത്താണ് ഒരോ സ്‌റ്റേഷനിലും പരിശീലനം നല്‍കി ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി തയാറാക്കുന്നത്.
read also: വെടിക്കെട്ട് അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം പൊലീസിന്: ലോക്‌നാഥ് ബെഹ്‌റ
അതുപോലെ പൊലീസിെന്റ തൊപ്പിയില്‍ മാറ്റം വരുത്തും. ഇനി മുതല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എ.എസ്.ഐ മുതല്‍ സി.ഐമാര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുണിത്തൊപ്പിയും ഉപയോഗിക്കാം. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍, എസ്.പിമാര്‍, മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്. കാക്കി സ്ഥിരമായി തലയില്‍ വെക്കുന്നതുമൂലം വിയര്‍പ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ട് ഉണ്ടാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തൊപ്പിമാറ്റത്തിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments