കാളിയമ്പി :
“അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ കുറിച്ച വരികളാണ്. വിമർശനവും പ്രതിഷേധവും രൂക്ഷമായപ്പോൾ അവർ പോസ്റ്റു പിൻവലിച്ചു. സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.
ഇവരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചർച്ച ശ്രദ്ധയിൽപ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളിൽ വിളക്കു വെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്ത് അവർ ചോദിച്ചത് ഇങ്ങനെയാണ് – इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।. ബുദ്ധന്റെ ചിത്രത്തിനേക്കാൾ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെൺകുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാൽ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആർഎസ്എസുകാരി പ്രചരിപ്പിക്കുന്നത്……
…………………………………………
ധനമന്ത്രി തോമസ് ഐസക് സാറിന്റെ പോസ്റ്റാണിത്..ശ്ശൊ, പേരു തെറ്റി ധനമന്ത്രി ഡോക്ടർ തോമസ് ഐസക്. ഒരു സംസ്ഥാനത്തിന്റെ ധനമന്ത്രിയായതുകൊണ്ടും സാറു വലിയ സാമ്പത്തിക ഡോക്ടറായതുകൊണ്ടും സർവോപരി ഡീക്ലാസ് ചെയ്ത (മുദ്ര ശ്രദ്ധിയ്ക്കണം) ഒരു കമ്യൂണിസ്റ്റായോണ്ടും ഒരിയ്ക്കലും കള്ളം പറയില്ല, തെറ്റു പറ്റില്ല എന്ന് വിചാരിച്ചിരിയ്ക്കുമ്പോഴാണ് പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ Sanal Kumar Sasidharan സമാനമായ ഒരു പോസ്റ്റ് ഷെയർ ചെയ്തിരിയ്ക്കുന്നത് കാണുന്നത്. സനലിനു ഡോക്ട്രേറ്റ് ‘ആയിട്ടില്ല” എന്ന് തോന്നിയത് കൊണ്ട് അദ്ദേഹത്തിനു തെറ്റിയേക്കാം എന്ന ധാരണയിൽ ഞാനദ്ദേഹം ഷെയർ ചെയ്ത പോസ്റ്റിനെയൊന്ന് കൂടുതൽ തിരക്കാൻ പോയി.
ആൾ ചില്ലറക്കാരനല്ല, കൽക്കട്ടയിലുള്ള Sowmen Mitter എന്ന ഒരാളുടെ പോസ്റ്റാണ് സനൽ ഷെയർ ചെയ്തിരിയ്ക്കുന്നത്. പുള്ളി വളരെ വിശദമായി എഴുതിയിട്ടുണ്ട്. സഞ്ജീവനി മിശ്ര എന്ന രഐഡി എഴുതിയ ഒറിജിനൽ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്, വൈറലായതുകൊണ്ടാവും ഒറിജിനൽ പോസ്റ്റ് ഡിലീറ്റ് ചെയ്തെന്ന കാര്യം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. പടം വച്ച് പിടിയ്ക്കുമോ എന്ന പേടി കാരണം ആ ഫെയിസ്ബുക്ക് ഐഡിയുടെ പ്രൊഫൈൽ പിക്ചർ മാറ്റിക്കളഞ്ഞു എന്ന വിവരം ഒക്കെ Sowmen Mitter എഴുതിയിട്ടുണ്ട്. ചിത്രം നമ്പർ ഒന്നിൽ നിങ്ങൾക്കത്, Sowmen Mitter ന്റെ പോസ്റ്റ് വായിയ്ക്കാം.
ഫെയിസ്ബുക്കിൽ ആകെ പരതി. ഈ Sowmen Mitter ആണ് ഈ സ്ക്രീൻഷോട്ട് ആദ്യം എടുത്തിരിയ്ക്കുന്നത്. അയാളിൽ നിന്ന് ഇടതുപക്ഷത്തെ ഒരുപാട് ‘പ്രമുഖർ’ ഈ പോസ്റ്റ് ഷെയർചെയ്തിട്ടുമുണ്ട്. ഇയാൾ തന്നതാണെന്ന് കടപ്പാടും വച്ചിരിയ്ക്കുന്നു. (അതോ കയ്യൊഴിയലാണോ) എന്തായാലും Sowmen Mitter പറഞ്ഞ സഞ്ജീവനി മിശ്ര എന്ന ഐഡിയിലൊന്ന് പോയി. (ചിത്രം 2)
ഏതാണ്ട് അയ്യായിരം ഫ്രണ്ട്സ് ഉള്ള ഐഡിയാണത്. അത് വലിയ കാര്യമൊന്നുമല്ല. ഞാനുൾപ്പെടെ മിയ്ക്കവരും സകല ഫ്രണ്ട്സ് റിക്വസ്റ്റും ഇടം വലം നോക്കാതെ അക്സപ്റ്റ് ചെയ്യുന്നവരാണ്. ഒരു ഐഡീ ഉണ്ടാക്കി ഒരു പതിനായിരം പേർക്ക് റിക്വസ്റ്റ് അയച്ചാൽ അതിൽ പാതിപ്പേരെങ്കിലും അക്സപ്റ്റ് ചെയ്താൽ സംഭവം അയ്യായിരം ഫ്രണ്ട്സ് ആയി. സഞ്ജീവനി മിശ്രയുടെ പോസ്റ്റുകളെല്ലാം പോയി നോക്കി.
ആ പ്രൊഫൈലിലെ ആദ്യത്തെ ഫോട്ടോ ഇട്ടിരിയ്ക്കുന്നത് ഈ ഫെബ്രുവരി 27ആം തീയതിയാണ്. അതിൽ Sowmen Mitter തുടങ്ങി തോമസ്സൈസക് സാമ്പത്തികഡോക്ടർ വരെ ഷെയർ ചെയ്തിരിയ്ക്കുന്ന പോസ്റ്റുകൾ മാത്രമല്ല, ആദ്യത്തെ പോസ്റ്റുമുതൽ ജാതിപറഞ്ഞുള്ള തെറിവിളിയാണ്. ബ്രാഹ്മണൻ എന്ന് പുറമേ പറഞ്ഞ് മറ്റു ജാതിക്കാരെ തെറിപറയുന്നു. കമന്റുകളിൽ മൂന്നൂറും നാനൂറും കമന്റുകൾ ഒക്കെയുണ്ട്. മിക്കതും ഈ പോസ്റ്റിട്ടവനെ അല്ലെങ്കിൽഅവളെ പച്ചത്തെറി തിരികെ വിളിയ്ക്കുന്ന കമന്റുകളാണ്.
അങ്ങനേയിരുന്നപ്പോഴാണ് അഖിലേഷ് യാദവിന്റെ അടുത്തയാളായ വികാസ് റാവു എന്നയൊരാളുടെ പ്രൊഫൈലിൽ യാദൃശ്ഛികമായി കയറുന്നത്. വികാസ് റാവുവിന്റെ പ്രൊഫൈൽ ഒറിജിനൽ തന്നെയാണ്. അഖിലേഷ് യാദവുമായി മാത്രമല്ല മിക്ക സമാജ്വാദി നേതാക്കളുമായും ഉള്ള വികാസ് റാവുവിന്റെ ചിത്രങ്ങൾ അയാളുടെ പ്രൊഫൈലിലുണ്ട് (ചിത്രം നോക്കുക). മിഷ്ടർ രാജേഷ് എമ്പീ പറഞ്ഞ ചുവന്ന തൊപ്പിയിട്ട ചിത്രങ്ങൾ. എന്തായാലും ഇന്നലെ വികാസ് റാവുവും ഈ പോസ്റ്റ് ഷെയർ ചെയ്തിരിയ്ക്കുന്നു. ആശ്ചര്യം തന്നെ.
പക്ഷേ വികാസ് റാവു കൊടുത്തിരിയ്ക്കുന്ന കാപ്ഷൻ നല്ല രസമാണ്. അത് ഹിന്ദിയിൽ തന്നെ വായിക്കാം. (ചിത്രം3)
मामला तो तगड़ा है.. और खेल भी
എന്നാണ് പുള്ളിയുടെ അടിക്കുറിപ്പ്. ചിരിച്ച് കണ്ണീന്ന് വെള്ളം ചാടുന്ന അട്ടഹാസ സ്മൈലിയും ഉണ്ട്. “കാര്യം സ്ട്രോങ്ങാണ്… കളിയും” എന്ന് ചപ്പാത്തി തിന്നാത്ത ഞാനതിനെ പരിഭാഷിയ്ക്കും. അതിന്റെ കീഴെ കമന്റുകളുമുണ്ട്.
വരുൺ മിശ്ര വന്ന് പറയുന്നു Varun Mishra: Fake है विक्कू .. (വിക്കൂ ഇത് ഫെയ്ക്ക് ആണ്. വികാസിനെ വിക്കൂ എന്ന് വിളിക്കാനും വേണ്ട അടുപ്പമുള്ളവനാണീ വരുൺ)
Rao Vikas: खेल है.. पर फ़ोटो तो सही है
കളിയാണ്. പക്ഷേ ഫോട്ടോ ഒറിജിനൽ ആണ്
Rao Vikas: भाई साहब इसकी id में पाँच हज़ार लोग है ..
ഭായ്സാബ്, ഇവരുടേ ഐഡിയിൽ അയ്യായിരം ആൾക്കാരുണ്ട്
പക്ഷേ വീണ്ടും വരുൺ മിശ്ര പറയുകയാണ് Varun Mishra: Rao Vikas fake है भाई ।
(ഫെയ്ക്ക് ആണ് ഭായീ) അപ്പോൾ രാഹുൽ മണീ ത്രിപാഠി എന്നയാൾ വന്ന് പറയുന്നു.
Rahul Mani Tripathi राव साहब फोटो दुर्गावाहिनी के प्रशिक्षण शिविर की है। id किसी मुल्ले की है।
റാവു സാഹെബ്, ഫോട്ടോ ദുർഗാവാഹിനിയുടെ പ്രശിക്ഷൺ ശിബിരത്തിന്റേതാണ്. പക്ഷേ ഐഡീ ഏതോ മുല്ലയുടെതാണ്
അതായത് ഉത്തരപ്രദേശത്ത് കിടക്കുന്നവർക്ക് വരെ ഇസ്ലമിസ്റ്റുകളുടെ ഇത്തരം കുത്സിതവൃത്തികളേക്കുറിച്ചറിയാം. അല്ലെങ്കിൽ അവർ അനുഭവിയ്ക്കുന്നുണ്ട്. അതിനു വേറേ പോസ്റ്റ് എഴുതുന്നുണ്ട്. തൽക്കാലം അതല്ലല്ലോ കാര്യം. ദുർഗാവാഹിനിയുടേയോ ബജ്രംഗ്ദളിന്റേയോ പെൺകുട്ടികൾ ഇതുപോലെ വാളും പരിചയുമൊക്കെയായി നിൽക്കുന്നതിന്റെ ആയിരക്കണക്കിനു ചിത്രങ്ങൾ നിങ്ങൾക്ക് ഇന്റർനെറ്റിൽ നിന്ന് കിട്ടും. ഈ ചിത്രത്തിന്റെ, അതായത് ഈ സഞ്ജീവനി മിശ്ര എന്ന ഐഡീയുടേ കൂടെയുള്ള ചിത്രം പിന്രെസ്റ്റിൽ പലരും പിൻ ചെയ്ത് വച്ചിട്ടുണ്ട്. ഒറിജിനൽ ചിത്രം താഴെ കൊടുക്കുന്നു.ഒരു ഐഡിയല്ല, ഒരുപാട് ഐഡികൾ ഈ ചിത്രം പ്രൊഫൈൽ ചിത്രമാക്കി വച്ചിട്ടുണ്ട്. സ്വന്തം ചിത്രം കൊടുക്കാത്തതിൽ കുഴപ്പമൊന്നുമില്ല,എന്നാലും ഫെയ്ക് ഐഡീകളാണ് അവയിൽ കൂടുതലും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഫെബ്രുവരി ഏഴിനു ഉണ്ടാക്കിയ, ഹേറ്റ് സ്പീച്ചിനു മാത്രം ഉണ്ടാക്കിയ, ആളും പേരും ഊരും കൂട്ടുകാരും എന്തിന് യാതൊരു രീതിയിലുള്ള വ്യക്തിപരമായ ഇൻട്രാക്ഷനുകളും ഇല്ലാത്ത ഒരു പ്രൊഫൈലിൽ, അതും ശരാശരി നൂറിനു താഴേ മാത്രം ആൾക്കാർ ഇണ്ട്രാക്ട് ചെയ്യുന്ന പ്രൊഫൈലിൽ, മനപ്പൂർവം ജാതിവിരുദ്ധത പറയാനായി, ജാതികൾ തമ്മിലടിച്ച് കലാപം ഉണ്ടാക്കാനായി ഉണ്ടാക്കിയതെന്ന് ഏത് കൊച്ചുകുഞ്ഞിനും മനസ്സിലാവുന്ന പ്രൊഫൈലിൽ, പത്തോ ഇരുപതോ കൂതറ പോസ്റ്റുകൾ മാത്രം വന്നിരിയ്ക്കുന്ന ഒരു ഫെയിസ്ബുക്ക് പ്രൊഫൈലിൽ, ദുർഗ്ഗാവാഹിനിയുടെ പ്രശിക്ഷൻ ശിബിരത്തിനു പോയ ഏതോ ഒരു പെൺകുട്ടിയുടെ ചിത്രം കപട പ്രൊഫൈൽ പിക്ചറാക്കിവച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് ആ ജാതിവാദം മറയാക്കിയ കുത്തിത്തിരുപ്പ് ആർ എസ് എസ് ന്റെ ദുർഗ്ഗാവാഹിനിയുടെ കുട്ടികളുടെ തലയിൽ ചാർത്തി കേരളത്തിലെ ധനകാര്യമന്ത്രി ഡോക്ടർ തോമസ് ഐസക് ഫെയിസ്ബുക്കിൽ ഹിന്ദു സവർണ്ണതയുടെ വൃത്തികേടിനെപ്പറ്റി ക്ളാസെടുത്തിരിയ്ക്കുകയാണ്. പ്രെയ്സ് ദ ലോർഡ്.
നാളെ അഞ്ജലി മേനോൻ എന്നും സൂരജ് നായർ എന്നുമൊക്കെ പേരുകളിൽ ഏതേലും കഴുവേർഡാമക്കൾ ഉണ്ടാക്കുന്ന കള്ള പ്രൊഫൈലിൽ നിന്ന് ഇനിയും ഇതുപോലെ കുത്തിത്തിരുപ്പൻ പോസ്റ്റുകൾ വരും. ആദ്യം ഏതെങ്കിലും വികാസ് റാവുമാർ അത് തമാശയായും പാതി കാര്യമായും സ്ക്രീൻ ഷോട്ടിടും, കൊൽക്കൊത്തയിലിരുന്ന് ഏതേലും Sowmen Mitter മാർ അത് കണ്ടില്ലേ എന്ന രീതിയിൽ അൽപ്പം കൂടി ഗൗരവം ചേർത്തെഴുതും, ഡോക്ടറല്ലാത്ത എം ഏ ബേബിയും ഡോക്ടറായ തോമസ് ഐസക്കും, മണിച്ചദാസൻ കടമ്പള്ളിയും, മതമില്ലാത്ത രവീന്ദ്രനാഥുമൊക്കെ കണ്ടില്ലേ ജാതിക്കോമരങ്ങളായ സംഘികളെന്ന് മുദ്രചാർത്തും വിളിച്ചുകൂവും. ഫെയ്ക് ന്യൂസും കള്ളവാർത്തയും പ്രചരിപ്പിയ്ക്കാൻ യാതൊരുളുപ്പുമില്ലാത്തവന്മാരാണവർ എന്ന് കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കകം തെളിഞ്ഞതാണ്. മാദ്ധ്യമസീഐടീയൂമലരന്മാർ ഓൺലൈൻ പോർട്ടലുകളിലൂടെ പരമാവധി അതിനെ പറപ്പിയ്ക്കും.
ഇന്നലെ സഞ്ജീവനി എന്ന വേറൊരു മലയാളം പേജിൽ (അതും അത്ഭുതം തന്നെ. ഹിന്ദിക്കാരീടെ പേരു സഞ്ജീവനി മിശ്ര, മലയാളം സംഘപരിവാർ വിരുദ്ധ ഫെയ്ക് ന്യൂസ് പേജു സഞ്ജീവനി…അത്ഭുതങ്ങളുടെ കുത്തൊഴുക്കാണ് . സംഘപരിവാർകാരെ ആക്ഷേപിയ്ക്കാൻ ഉണ്ടാക്കിയ ഫെയിസ്ബുക്ക് പേജിൽ വന്ന പോസ്റ്റിനെ സത്യമെന്ന നിലയിൽ വാർത്തയാക്കി ജനയുഗം എന്ന സീപീഐ പത്രം നൽകിയിരുന്നു.
(ചിത്രം 4)
കാസർകോട്ടെ കാഞ്ഞങ്ങാട്ടും മാവേലിക്കരയിലും ആർ എസ് എസ് കാർ പള്ളികൾ ആക്രമിച്ചു എന്ന കള്ള വാർത്ത കമ്യൂണിസ്റ്റ് ആധിപത്യമുള്ള വാർത്താമാദ്ധ്യമങ്ങളാകെ പ്രചരിപ്പിച്ചിരുന്നു.ഇതേ തോമസ് ഐസക് ആ കള്ളവാർത്തയും, സ്വന്തം ആപ്പീസിൽ നിന്ന് ലോക്കൽ സ്റ്റേഷനിലോട്ട് ഒന്ന് വിളിച്ചുചോദിയ്ക്കാൻ പോലും മിനക്കെടാതെ, അല്ലെങ്കിൽ മെനക്കെട്ടിട്ട് ഫെയിസ്ബുക്കിൽ തട്ടിയിരുന്നു.
ഡോക്ടർ തോമസ്സൈസകേ, നല്ല കാര്യമാണ്. വായതുറന്നാൽ കള്ളമേ പറയൂ എന്ന് ജനങ്ങൾക്ക് മനസ്സിലാവണം. ഇനിയും കഴിയുന്നിടത്തോളം കപടവാർത്തകളുടെ പ്രചരണം തുടരുക. പണിയെടുത്ത് ജീവിയ്ക്കാൻ തനിയ്ക്കിനി കഴിയില്ല. വർഗ്ഗസമരം ഒബ്സലീറ്റ് ആയ പാഠ്യവിഷയമായിപ്പോയാല്ലോ അറ്റ്ലീസ്റ്റ് ബോധമുള്ളവർ പഠിപ്പിയ്ക്കുന്നയിടങ്ങളിലെങ്കിലും.
ജാതിയുണ്ട്. ജാതിവ്യത്യാസങ്ങളുമുണ്ട്. മേൽജാതിക്കോയ്മകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ദയനീയമായ സത്യമാണിത്. പക്ഷേ വ്യത്യാസങ്ങൾ കൂട്ടിയോജിപ്പിയ്ക്കാനല്ലാതെ കുത്തിപ്പുണ്ണാക്കി പരസ്പരം പോരടിപ്പിച്ച് ചോരകുടിയ്ക്കാൻ നിൽക്കുന്ന ഈ ചതിയൻ ചെന്നായ്ക്കളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ നാണം കെട്ട ജനതയായി ഇനിയും കഴിയേണ്ടിവരും.
അനുബന്ധം: ഈ Sowmen Mitter കൽക്കട്ടക്കാരനാണ്. ബുദ്ധിജീവി. എത്തെപ്പൈ, ഡീവൈഎഫൈയിൽ ഒക്കെ പണിയെടുത്തിരുന്നു എന്ന് പ്രൊഫൈലിൽ പറഞ്ഞിരിയ്ക്കുന്നു. ഇപ്പൊ പണി ഗ്രീൻപീസ് ഇൻഡ്യയിലാണത്രേ.
കേംബ്രിഡ്ജ് അനലറ്റിക്ക കെനിയയിൽ എങ്ങനെയാണ് പണിയെടുത്തതെന്ന്, ഇവിടെയെങ്ങനെയാണ് പണിയെടുക്കുന്നതെന്ന് ഇനിയും ആർക്കെങ്കിലും സംശയമുണ്ടോ? ഉണ്ടാവാൻ പാടില്ല.
Post Your Comments