കണ്ണൂര്‍: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കുട്ടികളുടെ ഭാവിയോര്‍ത്താണ് ബില്ലിനെ പിന്തുണച്ചതെന്ന് ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത് ശരിയാണ്. പക്ഷേ സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണെന്നു മാത്രമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കുട്ടികളുടെ ഭാവിയോർത്താണ് ബില്ലിനെ പിന്തുണച്ചതെന്ന് ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത് അക്ഷരം പ്രതി ശരി. പറഞ്ഞത് സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണെന്നു മാത്രം.
Post Your Comments