Latest NewsNews

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കരോഗം; ശസ്ത്രക്രിയ ഉടൻ

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗമാണെന്നും ഉടന്‍തന്നെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നും റിപ്പോർട്ട്. ആരോഗ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുപരിപാടികളുടെ എണ്ണം കുറയ്ക്കണമെന്ന് ജെയ്റ്റിലിക്ക് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു.

Read Also: ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നു ; തുറന്ന്‍ പറച്ചിലുമായി ഫേസ്ബുക്ക്‌

ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അരുണ്‍ജെയ്റ്റ്ലി ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആരോഗ്യനില മോശമായതിനാലാണ് ഇതെന്നാണ് സൂചന. ഏറെക്കാലമായി പ്രമേഹരോഗബാധിതനാണ് ജെയ്റ്റ്ലി. ഇതും ശസ്ത്രക്രിയയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരിക്കും ശസ്ത്രക്രിയ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button