Latest NewsNewsIndia

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി; പിന്നീട് കുട്ടിക്ക് സംഭവിച്ചത്

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി. നാടിനെ നടുക്കിയ ഈ സംഭവം ചെയ്തതാകട്ടെ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ 18 വയസുകാരനും. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് മൂന്ന് വയസുകാരിയെ 18കാരന്‍ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കിയത്.

കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്‍കി യുവാവ് കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പീഡനത്തിനിടെ വേദന കൊണ്ട് കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന പ്രതി കുട്ടിയെ പെട്ടിക്കുള്ളിലാക്കി പൂട്ടിയ ശേഷം  കടന്നുകളയുകയായിരുന്നു.

പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലെന്നു മനസ്സിലാക്കിയ പ്രതി കുട്ടിയെ ചോക്ലേറ്റ് കാട്ടി വശത്താക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ പ്രതിയെ പിടികൂടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button