
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതില്‍ ചിലരൊക്കെ പിടിയിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാനില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
ജപ്പാനിലെ ഒരു വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് യാത്രക്കാരുടെ ലഗേജിനോടുള്ള സമീപനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ജീവനക്കാരി ലഗേജുകള്‍ തുടച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
വെളുത്ത തുണി ഉപയോഗിച്ച് ബാഗുകള്‍ തുടച്ച് വൃത്തിയാക്കുന്ന ദൃശ്യങ്ങളാണിത്. വീഡിയോ പുറത്തെത്തിയതോടെ നിരവധി ആള്‍ക്കാരാണ് ജീവനക്കാരിയുടെ ഈ പ്രവൃത്തിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments