KeralaLatest NewsNews

വടകര മോര്‍ഫിംഗ് കേസ് വഴിത്തിരിവില്‍ : ലക്‌ഷ്യം ബ്ളാക്ക് മെയിലിങ്, 46,000 സ്ത്രീകളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു

കോഴിക്കോട്: വിവാഹ വീഡിയോകളും ഫോട്ടോകളും അശ്ശീല ചിത്രങ്ങളുമായി മോര്‍ഫിങ് നടത്തിയ കേസില്‍  സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റിലായതോടെ  വെളിപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബബീഷാണ് സംഭവത്തിൽ കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് ചെയ്ത് ഒളിവില്‍ പോയ പ്രതി സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബിബീഷിന്റെ കൈയ്യില്‍ 46000ത്തിലധികം ഫോട്ടോകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.

ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതില്‍ മോര്‍ഫിങ് ചെയ്ത അശ്ശീലചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണവീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സ്ത്രീകളെ ബ്ലാക്ക് മെയ്ല്‍ ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് ഉടമ വൈക്കിലശ്ശേരിയിലെ ചെറുകോട്ട് മീത്തല്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരെ വടകര ഡിവൈ.എസ്‌പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയിരുന്നു.

സ്ഥാപന ഉടമകള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ബിബീഷിനെ ഇവര്‍ സംരക്ഷിച്ചിരുന്നതായി സൂചനയുമുണ്ട്. ബിബീഷിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനുള്ളില്‍ ആരുടെയൊക്കെ ചിത്രങ്ങള്‍ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാല്‍ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പൊലീസ് റെയ്ഡില്‍ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി.

നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.നേരത്തെ ബിബീഷ് മോര്‍ഫിങ്ങ്,നടത്തി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചിത്രങ്ങള്‍ മോര്‍ഫ് നടത്തിയശേഷം അതേ ചിത്രങ്ങള്‍ ഉടമകള്‍ക്ക് സോഷ്യല്‍ മീഡിയ വഴി അയച്ചു കൊടുക്കും. പിന്നീട് ഇതുപയോഗിച്ച്‌ അവരെ ബ്ലാക്ക് മെയില്‍ ചെയ്യും.ഇത്തരത്തില്‍ നിരവധിപ്പേരെ ഇങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഉടമകളെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

മോര്‍ഫിങ് നടത്തിയ ആറുചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ടായിരത്തോളം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇതിലുണ്ട്. ഇത് സാധാരണചിത്രങ്ങളാണ്. എന്നാല്‍, പ്രധാനപ്രതി ബിബീഷിനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ ഡിസ്‌കുകളിലും മറ്റും ചിത്രങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാകൂ.

shortlink

Post Your Comments


Back to top button