തൊടുപുഴ: കുരങ്ങിണി കാട്ടുതീയില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം 23 ആയി. ഇവര്‍ക്ക് അപകടത്തില്‍ 50% പൊള്ളലേറ്റിരുന്നു. ഈ മാസം 11നാണ് മേഘമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുരങ്ങിണി വനമേഖലയിൽ കാട്ടുതീ ആളിപ്പടർന്നത്.
മൂന്നാർ കൊളുക്കുമലയുടെ അടിവാരത്തിലുള്ള കുരങ്ങിണിമലയിൽ കാട്ടുതീ പടരുന്നതിനിടെ 36 അംഗ ട്രക്കിങ് സംഘം അകപ്പെടുകയായിരുന്നു. മരിച്ചവരെയും ഗുരുതര പൊള്ളലേറ്റവെരയും ഹെലികോപ്ടറിലാണ് തേനിയിലെ ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്ന് മധുരയിലെ വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്കായി എത്തിച്ചിരുന്നവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു.
Post Your Comments