Latest NewsNewsInternational

മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും: പുതിയ ഗവേഷണ ഫലം ഇങ്ങനെ

ലണ്ടന്‍: മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും. കൊതുകു ശല്യം കാരണം പരക്കം പായുന്ന മനുഷ്യന്‍ പതിവു കാഴ്ചയാണ്, എന്നാല്‍ അവയെല്ലാം പഴങ്കഥയാക്കി പുതിയ ഗവേഷണ ഫലം പുറത്ത്. വര്‍ധിച്ചു വരുന്ന മലയേറിയയെ തടയാനും കൊതുകിന്റെ ശല്യം അവസാനിപ്പിക്കാനുമാണ് ഗവേഷണം നടത്തിത്. കെനിയ മെഡിക്കല്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

രക്തത്തില്‍ ഐവര്‍മെക്ടിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം വഴി മനുഷ്യനെ കുത്തുന്ന കൊതുകിന്റെ മരണത്തിന് ഇടയാക്കും.കെനിയയില്‍നിന്നുള്ള 139 വളണ്ടിയര്‍മാരുടെ സഹായത്തോടെയായിരുന്നു മരുന്നു പരീക്ഷണം. മലേറിയ രോഗികള്‍ അടക്കമുള്ളവരില്‍ ഐവര്‍മെക്ടിന്‍ കുത്തിവയ്ക്കുകയായിരുന്നു. മൂന്ന് ദിവസമാണു മരുന്ന് നല്‍കിയത്. ഇവരുടെ രക്തം കുടിച്ച 97 ശതമാനം കൊതുകുകളും ചത്തതായി ‘ദ് ലാന്‍സെറ്റ് ഇന്‍ഫെക്ടിയസ് ഡിസീസ്’ റിപ്പോര്‍ട്ട് ചെയ്തു. രാസഘടകം സ്വീകരിക്കുന്ന മനുഷ്യരുടെ രക്തത്തില്‍ 28 ദിവസം വരെ ഇതിന്റെ സാന്നിധ്യമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button