Latest NewsNewsGulf

സൗദി – ഇസ്രയേൽ ബന്ധത്തിൽ നാഴികക്കല്ലാകുന്ന മാറ്റത്തിന്റെ സൂചനയുമായി സൗദി കിരീടാവകാശി

റിയാദ് : വാഗ്ദത്ത ഭൂമിയിൽ ഇസ്രയേലി പൗരന്മാർക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ. യുഎസ് മാസികയായ അറ്റ്ലാന്റിക്കിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലികൾക്കും പാലസ്തീനികൾക്കും അവരുടെ ജന്മനാട്ടിൽ ജീവിക്കാൻ അവകാശമുണ്ട്. പക്ഷേ അതിന് ഒരു സമാധാന ഉടമ്പടി ആവശ്യമാണെന്നും ജനങ്ങൾ തമ്മിൽ സാധാരണ ബന്ധം തുടർന്നു പോകുന്നത് ഉറപ്പാക്കണമെന്നും സൽമാൻ പറയുകയുണ്ടായി. ജൂതന്മാർക്ക് അവരുടെ ജന്മനാട്ടിൽ ജീവിക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Read Also: യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്ത് ശൈഖ് മുഹമ്മദ്

സൗദി അറേബ്യ ഒരിക്കലും ജൂതന്മാർക്ക് എതിരല്ല. അമേരിക്കയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി ജൂതന്മാരെ സൗദി അറേബ്യയിൽ കാണാൻ കഴിയും. പ്രവാചകനും ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ട്. എല്ലായിടത്തും ഉള്ളപോലെയുള്ള സാധാരണ പ്രശ്‌നങ്ങൾ മാത്രമാണ് സൗദിയിൽ ഉള്ളതെന്നും മൊഹമ്മദ് ബിൻ സൽമാൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button