ജിദ്ദ : ഉപരി പഠനാർഥം കാനഡയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന മലയാളി യുവതി മരിച്ചു. റിയാദ് ഇന്റർനേഷനൽ ഇന്ത്യൻ സ്‌കൂൾ മുൻ അധ്യാപികയും കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയുമായ വിത്തുപുരയിൽ ബ്യൂല ഏബ്രഹാം (38) ആണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച രാവിലെ അന്തരിച്ചത്.
കഴിഞ്ഞ 12 വര്‍ഷമായി സൗദിയിലുള്ള ബ്യൂല മൂന്നു വർഷം അധ്യാപികയായിരുന്നു. എംബിഎ ബിരുദമുള്ള ഇവർ ഒരുവര്‍ഷം മുന്‍പ് ജോലി രാജി വച്ചു കാനഡക്ക് പോകാനൊരുക്കം തുടങ്ങി. ഇതിനിടെ ഏതാനും ദിവസങ്ങൾക്കു മുൻപു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വി.ടി ഏബ്രഹാമിന്‍റെയും തങ്കമ്മ എബ്രഹാമിന്‍റെയും മൂത്ത മകളാണ് ബ്യൂല. സഹോദരിമാർ: ബെറ്റ്സി,ബെനീറ്റ്. ഭർത്താവ് തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക്. മക്കൾ: ജോവൽ ബിജു (14), ജെറോം ബിജു (10 ).
Also read ;അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് ജീവിതം സമ്മാനിച്ച് അരുണ്‍രാജ് യാത്രയായി
Post Your Comments