ദോഹ ; ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്നു മലയാളി മരിച്ചു. ഷെഹാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്ന കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുതിയകത്ത് വളപ്പിൽ മാഷിദ് (29) ആണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയതായി കെഎംസിസി മയ്യത്തു പരിപാലന കമ്മിറ്റി അറിയിച്ചു
മുൻ കുവൈത്ത് പ്രവാസി മൊയ്ദുവിന്റെയും സഫിയയുടെയും മകനാണ് ഇദ്ദേഹം. ഭാര്യ: ഹാജറ. മകൻ: അഞ്ചു മാസം പ്രായമുള്ള മുഹമ്മദ് മിഫ്സൽ. മകനെ കാണാനായി ഒരു മാസം മുൻപു നാട്ടിലെത്തിയിരുന്നു.
Also read ;യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്ത് ശൈഖ് മുഹമ്മദ്
Post Your Comments