കൊച്ചി: കൊച്ചി സ്വദേശിയായ നാവികനെ മൗറീഷ്യസില്‍ കാണാതായി. ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിയുടെ എംവി ഷഹരസ്തനി എന്ന എല്‍പിജി കപ്പലില്‍ നിന്നുമാണ് മലയാളിയായ അശ്വിന് കുമാര്‍ ഹരി എന്ന യുവാവിനെ കാണാതായത്. അശ്വിനെ കണ്ടെത്താനായി കുടുംബം കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: മൂന്ന് വയസില്‍ കാണാതായ മകളെ 24 വര്‍ഷത്തിനു ശേഷം കണ്ടെത്തിയ സന്തോഷത്തില്‍ മാതാപിതാക്കള്‍
ഇലക്ട്രിക്കല്‍ ഓഫീസര്‍ ട്രെയിനി തസ്തികയില്‍ മാര്‍ച്ച് ആറിനാണ് അശ്വിന് കുമാര്‍ ഹരി കപ്പലില്‍ ജോലിക്ക് കയറിയത്. തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി അറിയിച്ചതോടെയാണ് കുടുംബം കേന്ദ്രത്തിന്റെ സഹായം തേടിയത്. മാര്‍ച്ച് 28ന് രാത്രി എട്ട് മണിക്ക് കപ്പലിന്റെ എഞ്ചിന് മുറിയിലേക്ക് അശ്വിന് പോകുന്നതായി ജീവനക്കാർ മൊഴി നൽകിയതോടെ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments