KeralaNews

ഇടുക്കിയിൽ വാഹനാപകടം ; മൂന്ന് പേർ മരിച്ചു

മൂന്നാര്‍: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.45 ന് ​ ഇടുക്കി അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്ബുപാലത്തിന് സമീപമുണ്ടായ അപകടത്തിൽ സോഡ കമ്ബനി ഉടമ തൃശൂര്‍ ചാലക്കുടി പയ്യപ്പന്‍ വീട് പി.ജെ. ജോയി(40), ഭാര്യ ഷാലി ജോയി(36), ജോയിയുടെ കൊച്ചുമകള്‍ ജീന(നാല്) എന്നിവരാണു മരിച്ചത്. ജോയിയുടെ മക്കളായ ജിസ്‌ന (23), ജീന (20), ജീവന്‍ (16), ജിസ്‌നയുടെ ഭര്‍ത്താവ്‌ ചൗക്ക സ്വദേശി അറയ്‌ക്കല്‍ ജിയോ (35) എന്നിവര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരാമെന്നാണ് വിവരം.  ഇവരെ അടിമാലി മോര്‍ണിങ്‌ സ്‌റ്റാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം രാത്രി പത്തരയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലക്കുടിയില്‍ നിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന ഏഴു പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൂടാതെ അപകടം നടന്ന് ഒരു മണിക്കൂറായിട്ടും പൊലീസെത്തിയില്ല എന്ന പരാതിയും ഉയർന്നു. ഒടുവില്‍ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. അടക്കമുള്ളവര്‍ സ്‌ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തടര്‍ന്ന്‌ സമരം അവസാനിപ്പിച്ചു.

Also read ;പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് നടിയുടെ വീട്ടില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button